സ്വപ്നങ്ങളുടെ ചെരുവിലും
ചിന്തയുടെ പരപ്പിലും
പ്രവൃത്തിയുടെ കൊടുമുടിയിലും
കണ്ടത് വ്യത്യസ്ത മുഖങ്ങള്‍
ജീവിതമെന്നറിഞ്ഞപ്പോഴേയ്ക്ക്
അതില്‍ നിന്ന് മോചിതനായി.
നിശ്ചലവും ശൂന്യവുമായ മൌനം,
സ്വപ്നവും ചിന്തയും പ്രവൃത്തിയുമന്യം
മരണത്തില്‍ തിരിച്ചറിവ് ഇല്ല;
മോചനവും ഇല്ലെന്നായിരിക്കാം.
Sunday, April 20, 2008
Thursday, March 27, 2008
അന്തരങ്ങള്‍
അന്നും ഇന്നും
അന്നവന്‍ കുറച്ചു മാത്രമുടുത്തു
അവളെ കൂടുതല്‍ ഉടുപ്പിക്കാന്‍
ഇന്നവന്‍ തലവഴി മൂടുന്നു
അവളുടെ നഗ്നത ഒളിച്ചുകാണാന്‍
അവളന്ന് നന്നേ ഉടുത്തൊരുങ്ങി
അവനെ മാത്രം കാണിക്കാന്‍
ഇന്നവള്‍ ഉടുക്കാതെ ഒരുങ്ങുന്നു
അവന്മാരെ മുഴുവന്‍ കാണിക്കാന്‍
അന്നവര്‍ മറയ്ക്കു പുറകില്‍ ചുംബിച്ചു
മുറിയ്ക്കുള്ളില്‍ ഇരുട്ടില്‍ വെച്ചൊന്നായി
ഇന്നവര്‍ മറയില്ലാതെ ചുംബിക്കുന്നു
മുറിയില്‍ മനസ്സിലിരുട്ടുമായ് രണ്ടാകുന്നു
നവീനം
തുണിയുടുത്തില്ല, ചെരുപ്പുമിട്ടില്ല
തിന്നു, തിന്നാന്‍ അനുവദിച്ചു
പ്രകൃതിയെ കണ്ടറിഞ്ഞ് ജീവിച്ചു
അതിനാല്‍ ഞാന്‍ പ്രാകൃതനായി
തുണിയുടുത്തു, ചെരുപ്പുമിട്ടു
തിന്നുമില്ല, ആരെയും തീറ്റിച്ചുമില്ല
പ്രകൃതിയെ വിറ്റുതിന്നു ജീവിച്ചു
ഞാന്‍ നവീനമാനവനായി
അന്നവന്‍ കുറച്ചു മാത്രമുടുത്തു
അവളെ കൂടുതല്‍ ഉടുപ്പിക്കാന്‍
ഇന്നവന്‍ തലവഴി മൂടുന്നു
അവളുടെ നഗ്നത ഒളിച്ചുകാണാന്‍
അവളന്ന് നന്നേ ഉടുത്തൊരുങ്ങി
അവനെ മാത്രം കാണിക്കാന്‍
ഇന്നവള്‍ ഉടുക്കാതെ ഒരുങ്ങുന്നു
അവന്മാരെ മുഴുവന്‍ കാണിക്കാന്‍
അന്നവര്‍ മറയ്ക്കു പുറകില്‍ ചുംബിച്ചു
മുറിയ്ക്കുള്ളില്‍ ഇരുട്ടില്‍ വെച്ചൊന്നായി
ഇന്നവര്‍ മറയില്ലാതെ ചുംബിക്കുന്നു
മുറിയില്‍ മനസ്സിലിരുട്ടുമായ് രണ്ടാകുന്നു
നവീനം
തുണിയുടുത്തില്ല, ചെരുപ്പുമിട്ടില്ല
തിന്നു, തിന്നാന്‍ അനുവദിച്ചു
പ്രകൃതിയെ കണ്ടറിഞ്ഞ് ജീവിച്ചു
അതിനാല്‍ ഞാന്‍ പ്രാകൃതനായി
തുണിയുടുത്തു, ചെരുപ്പുമിട്ടു
തിന്നുമില്ല, ആരെയും തീറ്റിച്ചുമില്ല
പ്രകൃതിയെ വിറ്റുതിന്നു ജീവിച്ചു
ഞാന്‍ നവീനമാനവനായി
Subscribe to:
Posts (Atom)

